Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle East And Gulf

Middle East and Gulf

ക​ല കു​വൈ​റ്റ്‌ മ​ല​യാ​ളി​ക​ൾ​ക്കാ​യി നാ​നോ ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ്‌ സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ്‌ ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ്‌ മ​ല​യാ​ളി​ക​ൾ​ക്കാ​യി നാ​നോ ഫി​ലിം ഫെ​സ്റ്റി​വ​ൽ (ഒ​രു മി​നി​റ്റ് ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം) സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി 30-04-2026 ആ​യി​രി​ക്കും.

നി​ബ​ന്ധ​ന​ക​ൾ

1. സ​മ​യ​പ​രി​ധി ഒ​രു മി​നി​റ്റ് (60 സെ​ക്ക​ൻ​ഡ്)
2. കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
3. പൂ​ർ​ണ​മാ​യും കു​വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​ക​ളാ​യി​രി​ക്ക​ണം.
4. കു​വൈ​റ്റി​ലെ നി​യ​മ​ത്തി​നു​ള്ളി​ൽ​നി​ന്ന് ചി​ത്രീ​ക​രി​ച്ച സി​നി​മ​ക​ൾ ആ​യി​രി​ക്ക​ണം.
5. മ​റ്റേ​തെ​ങ്കി​ലും ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മ​ത്സ​രി​ച്ച​തോ, സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​സി​ദ്ധി​ക​രി​ച്ച​തോ ആ​യ സി​നി​മ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

6. ല​ഭി​ച്ച സി​നി​മ​ക​ൾ സ്ക്രീ​നിം​ഗി​ന് ശേ​ഷം ക​ല കു​വൈ​റ്റ് മീ​ഡി​യ വിം​ഗി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.
7. സി​നി​മ എ​ച്ച്ഡി ഗു​ണ​നി​ല​വാ​ര​ത്തി​ൽ സ​ബ്‌​മി​റ്റ് ചെ​യ്യ​ണം.
8. മി​ക​ച്ച ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സി​നി​മ​ക​ളെ ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കും.
9. ജൂ​റി​യു​ടെ തീ​രു​മാ​നം അ​ന്തി​മം ആ​യി​രി​ക്കും.
10. മീ​ഡി​യ​വിം​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഷെ​യ​ർ ല​ഭി​ക്കു​ന്ന സി​നി​മ​യ്ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

11. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 30/4/2026 ആ​യി​രി​ക്കും.
12. സി​നി​മ സ​ബ്‌​മി​റ്റ് ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി 22/5/2026 ആ​യി​രി​ക്കും.
13. [email protected] എ​ന്ന ഇമെ​യി​ൽ വി​ലാ​സ​ത്തി അ​യ​ക്കേ​ണ്ട​താ​ണ്.
14. പ​രി​പാ​ടി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ ക​മ്മ​റ്റി​ക്ക് അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കും.

NRI

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം: സാ​ഹി​ത്യ കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു

മ​സ്ക​റ്റ്: പ്ര​വാ​സി സം​സ്കൃ​തി അ​സോ​സ്സി​യേ​ഷ​ൻ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ 2025ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് സാ​ഹി​ത്യ കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

2024 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മൗ​ലി​ക കൃ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

വി​വ​ർ​ത്ത​ന​ങ്ങ​ളോ അ​നു​ക​ര​ണ​ങ്ങ​ളോ സ്വീ​കാ​ര്യ​മ​ല്ല. ക​വി​ത, നോ​വ​ൽ, ചെ​റു​ക​ഥ തു​ട​ങ്ങി​യ​വ​യി​ലെ മി​ക​ച്ച കൃ​തി​ക്കാ​ണ് ഈ ​വ​ർ​ഷം പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

പു​ര​സ്കാ​രം പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള കൃ​തി​ക​ളു​ടെ ര​ണ്ടു കോ​പ്പി​ക​ൾ വീ​തം ബി​ജു ജേ​ക്ക​ബ് കൈ​താ​രം വെ​ണ്ണി​ക്കു​ളം പി.​ഒ. പ​ത്ത​നം​തി​ട്ട പി​ൻ 689544, മൊ​ബൈ​ൽ 0091 9947736043 എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 30ന​കം അ​യ​ക്കേ​ണ്ട​താ​ണെ​ന്ന് പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ പ്ര​ക്കാ​നം അ​റി​യി​ച്ചു.

NRI

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ

അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു‌​ടെ കു​ട്ടി​ക​ൾ​ക്ക് അ​റി​വി​ന്‍റെ വെ​ളി​ച്ച​മേ​കു​ന്ന അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ. 50 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന വേ​ള​യി​ൽ ഫെ​ബ്രു​വ​രി ഒന്നിന് ​സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു​എ​ഇ സ​ഹി​ഷ്ണു​താ സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട‌​നം നി​ർ​വ്വ​ഹി​ക്കും. 

1975ൽ 59 ​കു​ട്ടി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ന്ന് പ്ര​തി​വ​ർ​ഷം 5000ത്തോ​ളം കു‌​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്നു. ലോ​ക​മെ​മ്പാ​ടു​മാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ.

അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തു​ന്ന യു​എ​ഇ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​ണ് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ. കൂ​ടാ​തെ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മു​ൻ​നി​ര​യി​ലാ​ണ് സ്കൂ​ളിന്‍റെ പ്ര​വ​ർ​ത്ത​നം. 

ഫെ​ബ്രു​വ​രി ഒന്നിന് ​വൈ​കുന്നേരം നാ​ല് മു​ത​ൽ ആ​റ് വ​രെ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ കാമ്പ​സി​ൽ ന​ട​ക്കു​ന്ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ക്കു​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ ശ​ര​ദ് ഭ​ണ്ഡാ​രി അ​റി​യി​ച്ചു.

എ​ഡ്യൂ​ക്കേ​ഷ​ൻ ഹെ​ഡ് എം.​എം. ഷ​ബീ​ർ, പ്രി​ൻ​സി​പ്പാൾ ഋ​ഷി പ​ടേ​ഗാ​വ്ക​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ബു​ദാ​ബി​യു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ മു​ഖ​മാ​യി മാ​റാ​നും ല​ക്ഷ​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വി​ന്‍റെ വെ​ളി​ച്ച​മേ​കാ​നും അ​വ​സ​ര​മേ​കാ​നാ​യി സ്കൂ​ളി​ന് ഭൂ​മി അ​നു​വ​ദി​ച്ച യു​എ​ഇ രാ​ഷ്ട്ര​പി​താ​വ് ഷെ​യ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ന​ഹ്യാ​നും എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്ന നി​ല​വി​ലെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നും സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ന്ദി അ​റി​യി​ച്ചു.

NRI

ഇ​ര്‍​ഷാ​ദ് യു​നു​സ്കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 20 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ഒ​ല​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ​ര്‍​ഷാ​ദ് യു​നു​സ്കു​ട്ടി​ക്ക് ഒ​ല​യ്യ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

ഒ​ല​യ്യ, ത​ഹ്ലി​യ യു​ണി​റ്റു​ക​ളി​ല്‍ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഇ​ര്‍​ഷാ​ദ് യു​നു​സ് ഒ​ല​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗം, ത​ഹ്ലി​യ യു​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഏ​രി​യ വ​ള​ണ്ടി​യ​ർ വൈ​സ് ക്യാ​പ്റ്റ​ൻ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഒ​ല​യ്യ ക​മ്പ്യൂ​ട്ട​ര്‍ മാ​ർ​ക്ക​റ്റി​ലെ ഒ​രു സ്വ​കാ​ര്യ  സ്ഥാ​പ​ന​ത്തി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​കാ​യി​രു​ന്ന ഇ​ര്‍​ഷാ​ദ് യു​നു​സ് കൊ​ല്ലം ജി​ല്ല​യി​ലെ ച​വ​റ, കൊ​ട്ടു​കാ​ട്  സ്വ​ദേ​ശി​യാ​ണ്. നാ​ട​ക ന​ട​ൻ, ഗാ​യ​ക​ൻ, വ​ടി​പ്പ​യ​റ്റ് എ​ന്നീ നി​ല​യി​ൽ ക​ലാ കാ​യി​ക രം​ഗ​ത്ത് ക​ഴി​വ് തെ​ളി​യി​ച്ച ഇ​ര്‍​ഷാ​ദ് കേ​ളി​യു​ടെ വേ​ദി​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

മ​ലാ​സി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ന്‍ ഇ​ക്ബാ​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ന​സീ​ര്‍ മു​ള്ളൂ​ർ​ക്ക​ര, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, ഏ​രി​യ ട്ര​ഷ​റ​ര്‍ ഗി​രീ​ഷ്‌​കു​മാ​ർ രാ​മ​നാ​ഥ​ന്‍, ഏ​രി​യ വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഷാ​ന​വാ​സ്‌, മ​ലാ​സ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ സു​ജി​ത്, സ​മീ​ര്‍, സിം​നേ​ഷ്, ത​ഹ്ലി​യ യു​ണി​റ്റ് സെ​ക്ര​ട​റി മു​ര​ളി​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ പ്ര​ശാ​ന്ത്‌ ബാ​ല​ച​ന്ദ്ര​ന്‍, ഒ​ല​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ത​ഹ്ലി​യ യു​ണി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്‌​ബാ​ലും നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് ഏ​രി​യ ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​റും മൊ​മ​ന്‍റോ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നും കൈ​മാ​റി. ഒ​ല​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ല്‍ ഉ​ള്ളാ​ട്ട്ചാ​ലി സ്വാ​ഗ​ത​വും യാ​ത്ര​യ​യ​പ്പി​ന് ഇ​ര്‍​ഷാ​ദ് യു​നു​സ്കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

മാ​ധ​വ് ഗാ​ഡ്ഗി​ലിനെ അനുസ്മരിച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ്

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​സ്മ​രി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ പാ​രി​സ്ഥി​തി​ക ദു​ർ​ബ​ല മേ​ഖ​ല​ക​ളെ പ​റ്റി​യു​ള്ള മു​ന്ന​റി​യി​പ്പി​ലൂ​ടെ​യാ​ണ് പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​യ ഗാ​ഡ്ഗി​ൽ കേ​ര​ള​ത്തി​ന് സു​പ​രി​ചി​ത​നാ​യ​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​ലൂ​ന്നി​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് വ​ച്ച​ത്.

പ്ര​കൃ​തി​യു​ടെ അ​വ​കാ​ശ​വും മ​നു​ഷ്യ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വു​മെ​ന്ന ആ​ശ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ മ​ഹാ​നാ​യ മ​നു​ഷ്യ​സ്നേ​ഹി ആ​യി​രു​ന്നു എ​ന്ന് അ​നു​സ്മ​ര​ണ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ പ​രി​സ്ഥി​തി ന​യ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ​ങ്ങ​ളി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം പ്ര​കൃ​തി സം​ര​ക്ഷ​ണ ചി​ന്ത​യു​ടെ പ്ര​ച​ര​ണ​ത്തി​ന് സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​വി​ക​സ​ന​വും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ത​മ്മി​ലു​ള്ള സ​മ​ത്വം മു​ന്നോ​ട്ടു​വ​ച്ച​തി​ലൂ​ടെ ഗാ​ഡ്ഗി​ൽ ശാ​സ്ത്രീ​യ ലോ​ക​ത്ത് വി​ശ്വാ​സ്യ​ത നേ​ടി​യി​രു​ന്നു. വെ​സ്റ്റേ​ൺ​ഘ​ട്ട പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും പൊ​തു​ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തെ​ളി​ച്ചു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​ഡ്ഗി​ലി​ന്‍റെ നി​ര്യാ​ണം പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​നും പ​രി​സ്ഥി​തി പോ​രാ​ട്ട​ങ്ങ​ൾ​ക്കും വ​ലി​യ ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളും പാ​ഠ​ങ്ങ​ളും വ​രും​ത​ല​മു​റ​ക​ളി​ലെ ഗ​വേ​ഷ​ക​രെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി അ​നു​സ്മ​രി​ച്ചു.

ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, സി ​എം മു​ഹ​മ്മ​ദ​ലി ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

NRI

മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​നോ​ത്സ​വ​വും

ഫു​ജൈ​റ: മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ മി​ർ​ബ​യി​ൽ മ​ല​യാ​ള​ധ്വ​നി എ​ന്ന പേ​രി​ൽ പു​തി​യ പ​ഠ​ന​കേ​ന്ദ്ര​ത്തി​നു തു​ട​ക്കം കു​റി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ മു​ൻ സെ​ക്ര​ട്ട​റി  റ്റി.​വി.​മു​ര​ളി​ധ​ര​ൻ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് വി​ത്സ​ൻ പ​ട്ടാ​ഴി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. യുഎഇ കോ​ഓർ​ഡി​നേ​റ്റ​ർ കെ.​എ​ൽ.​ ഗോ​പി, ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഷൈ​ജു രാ​ജ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ഓ​മ​ല്ലൂ​ർ, ഖോ​ർ​ഫ​ഖാ​ൻ ആ​വ​ണി പ​ഠ​ന​കേ​ന്ദ്രം പ്ര​സി​ഡന്‍റ് ബി​ജു കെ. ​പി​ള്ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ദി​ഷ ലി​തേ​ഷ് സ്വാ​ഗ​ത​വും പ​ഠ​ന കേ​ന്ദ്രം കോഓ​ർ​ഡി​നേ​റ്റ​ർ അ​ഞ്ജ​ലി ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു. പ​ഠ​ന​കേ​ന്ദ്രം ഭാ​ര​വാ​ഹി​ക​ളാ​യി അ​ഞ്ജ​ലി ബി​ജു (കോ-​ഓ​ർ​ഡി​നേ​റ്റ​ർ), ദി​ഷ ലി​തേ​ഷ് (പ്ര​സി​ഡന്‍റ്), വഅ​ശ്വ​തി മ​നോ​ജ്‌ (സെ​ക്ര​ട്ട​റി), ശ​ര​ത് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ന്ധ്യ ശ​ര​ത് കു​മാ​ർ (ജോ​യി​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​വേ​ശ​നോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

NRI

അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം "ഉ​ത്സ​വം 2025' സം​ഘ​ടി​പ്പി​ച്ചു

അ​ൽ ഐ​ൻ: അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കാ​റു​ള്ള വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്ര​ധാ​ന ഇ​ന​മാ​യ ഉ​ത്സ​വം സീ​സ​ൺ 12 അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റി. സ​മാ​ജം ആ​ക്‌ടിംഗ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ചെ​ടി​യെ​ൻ​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐഎ​സ്‌സി ​പ്ര​സി​ഡ​ന്‍റ് റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി ഉ​ത്സ​വ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്​ഘ​ട​നം നി​ർ​വ​ഹി​ച്ചു. ഐഎ​സ്‌സി ​ആ​ക്ടിംഗ് സെ​ക്ര​ട്ട​റി അ​നി​മോ​ൻ ര​വീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം ബാ​ബു, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​ജീ​പ് കു​ന്നും​പു​റം, യു​ണൈ​റ്റ​ഡ് മൂ​വേ​മെ​ന്‍റ് ചെ​യ​ർ​മാ​നും സ​മാ​ജം ഉ​പ​ദേ​ശ​ക സ​മി​തി ക​ൺ​വീ​ന​റു​മാ​യ ഇ.കെ. സ​ലാം, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷി​ബി പ്ര​കാ​ശ്, അ​സി​സ്റ്റന്‍റ് ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ജി​യാ​സ് ഖാ​ലി​ദ്, ഐഎ​സ്‌സി ​മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ധാ​ക​ര​ൻ, ചെ​യ​ർ ലേ​ഡി റൂ​ബി ആ​ന​ന്ദ്, ട്ര​ഷ​റ​ർ ര​മേ​ശ്‌ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സ​മാ​ജം ചെ​ണ്ട ട്രൂ​പ്പ് അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം, സ​മാ​ജം ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച പാ​ടി​യും പ​റ​ഞ്ഞും എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യും കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെയു​ള്ള നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്ത "കേ​ളി കൊ​ട്ടു​ണ​രു​ന്ന കേ​ര​ളം' എ​ന്ന സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന നാ​യ​ക​രുടെ ഓർമ പുതുക്കലും 14 ജി​ല്ല​ക​ളി​ലെ​യും ക​ലാരൂ​പ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ പ​രി​പാ​ടി​യും ഒ​രു​ക്കി​യി​രു​ന്നു.

NRI

ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ചേ​ർ​ത്തു​പി​ടി​ച്ച് ജീ​വി​ത പ്ര​ശ്ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ണം: കേ​ര​ള കോ​ൺ​ഫ​റ​ൻ​സ്

ദോ​ഹ: ആ​ധു​നി​ക മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​സ്‌​ലാ​മി​ന് കൃ​ത്യ​മാ​യ പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​നാ​കു​മെ​ന്നും ഇ​സ്‌​ലാം പ​ഠി​പ്പി​ച്ച ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളെ​കു​റി​ച്ച് അ​റി​യാ​ൻ ​ശ്ര​മി​ച്ചാ​ൽ പ​രി​ഹാ​രം സാ​ധ്യ​മാ​ണെ​ന്നും ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ ഷെയ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ലെ താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ക​യും ചേ​ർ​ത്ത് നി​ർ​ത്തു​ക​യും വേ​ണം. ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളി​ൽ സ​മ​ചി​ത്ത​ത കൈ​വി​ടാ​തെ ക്ഷ​മി​ക്കാ​ൻ നാം ​പ​രി​ശീ​ല​നം നേ​ട​ണമെന്നും ഇ​താ​ണ് പ്ര​വാ​ച​ക​രും അ​നു​യാ​യി​ക​ളും പ​ഠി​പ്പി​ച്ച ഇ​സ്‌​ലാ​മെ​ന്നും കോ​ൺ​ഫ​റ​ൻ​സ് സ​ദ​സ്യ​രെ ഉ​ണ​ർ​ത്തി.

വ്യ​ക്തി​ജീ​വി​ത​വും കു​ടും​ബ -​ സാ​മൂ​ഹി​ക ജീ​വി​ത​വും സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വാ​ൻ ​പു​ല​ർ​ത്തേ​ണ്ട ജീ​വി​ത മൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പു​തി​യ​കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ​യും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.

ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി ഡോ. ​അ​ഹ്മ​ദ് അ​ബ്ദു​റ​ഹീം അ​ത്ത​ഹാ​ൻ കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ൺഫ​റ​ൻ​സി​ൽ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ റ​ഷീ​ദ് അ​ൽ​കൗ​സ​രി, മു​ജീ​ബ് റ​ഹ്‌​മാ​ൻ മി​ശ്കാ​ത്തി, കെ.ടി. ഫൈ​സ​ൽ സ​ല​ഫി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

NRI

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ മ​ഹോ​ത്സ​വം 28ന്

കു​വൈ​റ്റ് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് 19-ാം വാ​ർ​ഷി​ക​ത്തോ​ട് ​അനു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹോ​ത്സ​വം ഈ മാസം 28നു ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് മൂന്ന് മു​ത​ൽ ഡിപിഎ​സ് അ​ഹ​മ്മ​ദി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ഹോ​ത്സ​വം ന​ട​ക്കു​ക. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​ഖ്യാ​തി​ഥി​യാ​യി മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ആ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും പ്ര​ശ​സ്‌​ത പി​ന്ന​ണി ഗാ​യ​ക​രാ​യ ശ്രീ​രാ​ഗ് ഭ​ര​ത​ൻ, ന​ന്ദ ജെ. ​ദേ​വ്, വ​ർ​ഷ എസ്. ​കൃ​ഷ്‌​ണ​ൻ, വി​ഷ്ണു വ​ർ​ദ്ധ​ൻ, അ​നൂ​പ് കോ​വ​ളം എ​ന്നി​വ​ർ ന​യി​ക്കു​ന്ന സ്റ്റാ​ർ സിംഗ​ർ ഓ​ർ​ക്ക​സ്ട്ര​യും ഗാ​ന​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

അ​സോ​സി​യേ​ഷ​ന്‍റെ സാ​മൂ​ഹ്യ ക്ഷേ​മ പ​ദ്ധ​തി​ക​ളാ​യ വി​ദ്യാ ജ്യോ​തി, വി​ദ്യാ ധ​നം, ചി​കി​ത്സ സ​ഹാ​യ​ങ്ങ​ൾ, ഭ​വ​ന പ​ദ്ധ​തി എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു വ​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ദേ​വ​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​നി ഫ്രാ​ങ്ക്, ട്ര​ഷ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​തു​കാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് നൊ​ബി​ൻ തെ​റ്റ​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജ​ൻ ചാ​ക്കോ തോ​ട്ടു​ങ്ക​ൽ (ആർട്ട്സ്), റാ​ഫി എ​രി​ഞ്ഞേ​രി (സോഷ്യൽ വെൽഫെയർ), ദി​ലീ​പ് കു​മാ​ർ (മീഡിയ), വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​തി​ഭ ഷി​ബു, സെ​ക്ര​ട്ട​റി നി​ഖി​ല, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​നി വി​നോ​ദ്, മീ​ഡി​യ ക​ൺ​വീ​ന​ർ ദി​ലീ​പ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് നൊ​ബി​ൻ തെ​റ്റ​യി​ൽ എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

NRI

മ്യൂ​സി​ക്ക​ൽ ആ​ൽ​ബത്തിന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ർ​ജ: യു​എ​ഇ​യു​ടെ ഈ​ദ് അ​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളി​ക​ൾ പു​റ​ത്തി​റ​ക്കി​യ "അ​ൽ വ​ത്ത​ൻ' എ​ന്ന മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​ത്തി​ന്‍റെ ബ്രോ​ഷ​ർ ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ലെ പു​സ്ത​ക മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

കോൺഗ്രസ് നേതാവ് വി.​ടി. ബ​ൽ​റാം ബ്രോ​ഷ​ർ റി​യ​ൽ ബെ​വ് അ​ബ്ദു​ൽ സ​ത്താ​റി​ന് ന​ൽ​കിയാണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി യു​എ​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ആ​ൽ​ബ​ങ്ങ​ൾ​ക്ക് ര​ച​ന നി​ർ​വ​ഹി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഇ​ബ്രാ​ഹിം കാ​ര​ക്കാ​ടാ​ണ് ​ഗാ​ന​ത്തി​ന് ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ സ​ഹോ​ദ​രി​മാ​രാ​യ ഫാ​ത്തി​മ​യും ന​സ്‌​റി​നും ആ​ല​പി​ച്ച ഈ ​ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മാ​ണ​വും സം​വി​ധാ​ന​വും ഹം​സ ഗു​രു​ക്ക​ൾ തി​രൂ​ർ ആ​ണ് നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്.

ഹൈ​ദ​ർ ത​ട്ട​താ​ഴ​ത്ത്, ഇ​ബ്രാ​ഹിം കാ​ര​ക്കാ​ട്, ഹം​സ ഗു​രു​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

NRI

മു​ൻ പ്ര​വാ​സി​ക​ളെ നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്ര​വാ​സി​ക​ളെ​യും (NRK Returnees) നോ​ർ​ക്ക കെ​യ​ർ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് നോ​ർ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ ഐ​എ​എ​സ് വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​പ്പോ​ൾ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ൽ ഒ​രു തീ​രു​മാ​നം ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കാ​നാ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്നും പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​റി​യി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ ഹ​ർ​ജി​യി​ൽ 2025 സെ​പ്റ്റം​ബ​ർ 26ന് ​കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​ട​ങ്ങി​യ പ്ര​വാ​സി​ക​ളെ​യും നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ നി​വേ​ദ​നം എ​ത്ര​യും വേ​ഗം സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് നോ​ർ​ക്ക റൂ​ട്ട്സ് ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

നോ​ർ​ക്ക റൂ​ട്സ്, മ​ഹി​ന്ദ്ര ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്കേ​ഴ്സ്, ന്യൂ ​ഇ​ന്ത്യ അ​ഷു​റ​ൻ​സ് ക​മ്പ​നി എ​ന്നീ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്നു​ള്ള ത്രി​ക​ക്ഷി ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്.

Vidal Health ആ​ണ് മൂ​ന്നാം​ക​ക്ഷി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ (TPA). നോ​ർ​ക്ക ഐ ​ഡി അ​ല്ല​ങ്കി​ൽ സ്റ്റു​ഡ​ന്‍റ്സ് ഐ​ഡി എ​ന്നി​വ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ൻ ക​ഴി​യു​ക. മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ​ക്കും വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കും മാ​ത്ര​മാ​ണ് ഇ​തി​ന് ക​ഴി​യു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന് സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​തി​ന് ക​ഴി​യാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​നും സാ​ധ്യ​ത​യി​ല്ല.

അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി​ക​ൾ​ക്കും നി​ല​വി​ൽ വി​ദേ​ശ​ത്ത് ഉ​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ അ​തേ നി​ബ​ന്ധ​ന​ക​ൾ, പ്രീ​മി​യം, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ചേ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നി​ർ​വ്വ​ഹ​ണ ഏ​ജ​ൻ​സി ആ​യ നോ​ർ​ക്ക റൂ​ട്ട്സി​നോ​ടും കേ​ര​ള സ​ർ​ക്കാ​രി​നോ​ടും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ള്ള​ത്.

വി​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് റ​സി​ഡ​ന്‍റ് ഐ​ഡി പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ബ​ന്ധി​ത മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മു​ൻ പ്ര​വാ​സി​ക​ളാ​ണ് കേ​ര​ള​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്, പ്ര​ത്യേ​കി​ച്ച് 60-70+ പ്രാ​യ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള മു​തി​ർ​ന്ന​വ​ർ.

പ​ല വി​ദേ​ശ പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ ആ​തി​ഥേ​യ രാ​ജ്യ​ത്തി​ൽ ഇ​ന്‍​ഷു​റ​ൻ​സ് നി​ല​വി​ലു​ണ്ടാ​കാ​റു​ണ്ട്. അ​തി​നാ​ൽ യ​ഥാ​ർ​ഥ ആ​വ​ശ്യം മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ.

അ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളും നോ​ർ​ക്ക കെ​യ​റി​ൽ ചേ​രാ​മെ​ന്ന​ത് വ്യ​ക്ത​മാ​ക്കു​ന്ന ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും നോ​ർ​ക്ക റൂ​ട്ട്സും ഇ​ന്‍​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് പോ​ളി​സി ഷെ​ഡ്യൂ​ൾ ഭേ​ദ​ഗ​തി ചെ​യ്ത്, ആ​പ്പി​ലും പോ​ർ​ട്ട​ലി​ലും വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും പി​എ​ൽ​സി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഇ​തൊ​രു ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ആ​യ​തി​നാ​ൽ പോ​ളി​സി എ​ടു​ക്കു​ന്ന ഓ​രോ അം​ഗ​വും ആ​വ​ശ്യ​മാ​യ പ്രീ​മി​യം അ​ട​ക്കു​ന്ന​തി​നാ​ൽ നോ​ർ​ക്ക റൂ​ട്ട്സി​നോ സ​ർ​ക്കാ​റി​നോ അ​ധി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്നി​ല്ല.

പ​ദ്ധ​തി​യു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ് വി​ൻ​ഡോ ന​വം​ബ​ർ 30 വ​രെ നീ​ട്ടി​യ​തി​നാ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചെ​യ്ത് മ​ട​ങ്ങി​വ​ന്ന പ്ര​വാ​സി​ക​ളെ​ക്കൂ​ടി എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി​എ​ൽ​സി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

നോ​ർ​ക്ക റൂ​ട്സു​മാ​യും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡു​മാ​യും ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യി ച​ർ​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു​ശേ​ഷ​മാ​കാ​മെ​ന്നും സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Latest News

Corehub Up